.2013 വര്‍ഷത്തെ എല്‍.എസ്.എസ്., യു.എസ്.എസ്. പരീക്ഷകള്‍ ഫെബ്രുവരി രണ്ടിനും, പ്രതിഭാധനരായ വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്ന സ്ക്രീനിങ് ടെസ്റ്ഫെബ്രുവരി 16 നും നടത്തും. ****.

Sunday, October 14, 2012

ജനന-മരണ സര്‍ട്ടിഫിക്കറ്റ് പരിശോധിച്ചശേഷം തിരിച്ചുനല്‍കണം

Published on  15 Oct 2012
തിരുവനന്തപുരം: ജനന - മരണ സര്‍ട്ടിഫിക്കറ്റുകള്‍ പല ഓഫീസുകളില്‍ വെവ്വേറെ ഹാജരാക്കേണ്ടിവരുന്ന ദുരിതത്തിന് അറുതി. വിവിധ ആവശ്യങ്ങള്‍ക്ക് വിവിധ വകുപ്പുകള്‍ ജനന -മരണ സര്‍ട്ടിഫിക്കറ്റുകള്‍ പ്രത്യേകമായി വാങ്ങുന്നത് അവസാനിപ്പിച്ചുകൊണ്ട് സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.

ഈ സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യമെങ്കില്‍ അവ വാങ്ങി പരിശോധിച്ചശേഷം അപ്പോള്‍ത്തന്നെ തിരിച്ചുനല്‍കാനാണ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഉടനെ തിരിച്ചുനല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ രസീത് നല്‍കി അവ വാങ്ങിവെയ്ക്കണം. ആവശ്യം കഴിഞ്ഞാല്‍ കഴിവതും വേഗം അവ തിരിച്ചുനല്‍കണമെന്നും തദ്ദേശസ്വയംഭരണ വകുപ്പിന്റെ സര്‍ക്കുലര്‍ നിര്‍ദേശിക്കുന്നു.

പല വകുപ്പുകളും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളും ഓരോ ആവശ്യത്തിനും ഈ സര്‍ട്ടിഫിക്കറ്റുകള്‍ വെവ്വേറെ വാങ്ങി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതാണ് ഇങ്ങനെ നിര്‍ദേശിക്കാന്‍ കാരണം.

No comments:

Post a Comment