.2013 വര്‍ഷത്തെ എല്‍.എസ്.എസ്., യു.എസ്.എസ്. പരീക്ഷകള്‍ ഫെബ്രുവരി രണ്ടിനും, പ്രതിഭാധനരായ വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്ന സ്ക്രീനിങ് ടെസ്റ്ഫെബ്രുവരി 16 നും നടത്തും. ****.

Wednesday, October 17, 2012


ജില്ലാ സ്‌കൂള്‍ കലോത്സവം: സംഘാടകസമിതിയായി
Posted on: 18 Oct 2012


വണ്ടൂര്‍: ഡിസംബര്‍ മൂന്ന്, നാല്, അഞ്ച്, ആറ് തീയതികളില്‍ വണ്ടൂരില്‍ നടക്കുന്ന ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ സംഘാടകസമിതിയായി.

കേന്ദ്ര മാനവശേഷി വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ്, മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, പി.കെ. അബ്ദുറബ്ബ്, ആര്യാടന്‍ മുഹമ്മദ്, മഞ്ഞളാംകുഴി അലി, എ.പി. അനില്‍കുമാര്‍ എന്നിവര്‍ മുഖ്യരക്ഷാധികാരികളായും എം.പിമാരായ ഇ.ടി. മുഹമ്മദ്ബഷീര്‍, എം.ഐ. ഷാനവാസ്, ജില്ലയിലെ എം.എല്‍.എമാര്‍, എസ്.പി, ജില്ലാകളക്ടര്‍ എന്നിവര്‍ രക്ഷാധികാരികളായുമുള്ള കമ്മിറ്റിയാണ് രൂപവത്കരിച്ചത്. കലോത്സവത്തിന്റെ സാമ്പത്തിക ചെലവിലേക്കായി യു.പി വിഭാഗത്തിന് ഫീസ് മൂന്നുരൂപ വീതവും എച്ച്.എസ് ആറ്, എച്ച്.എസ്.എസ് അഞ്ച് എന്നിങ്ങനെ തുക സ്വരൂപിക്കാനും തീരുമാനമായി.

ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന സംഘാടകസമിതി രൂപവത്കരണയോഗം പഞ്ചായത്ത് പ്രസിഡന്റ് ബീന സുരേഷ് ഉദ്ഘാടനംചെയ്തു. വൈസ്​പ്രസിഡന്റ് ഷൈജല്‍ എടപ്പറ്റ അധ്യക്ഷതവഹിച്ചു. വണ്ടൂര്‍ ഗേള്‍സ്, ബോയ്‌സ്, ഗുരുകുലം വിദ്യാനികേതന്‍, യതീംഖാന എന്നിവിടങ്ങളിലാണ് മത്സരപരിപാടികള്‍ നടക്കുന്നത്.

ഡി.ഡി.ഇ കെ.സി. ഗോപി, ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് അജിത കുതിരാടത്ത്, ഇ.എ. സലാം, സി.കെ. ജയദേവ്, സി.ഐ മൂസ വള്ളിക്കാടന്‍, എസ്.ഐ മോഹന്‍ദാസ്, പി.പി. റഹ്മത്തുള്ള, എം. മോഹന്‍ദാസ്, ശിവദാസന്‍, മൊയ്തീന്‍, ജമീല, എ.ഇ.ഒ സത്യന്‍ എന്നിവര്‍ പ്രസംഗിച്ചു.

No comments:

Post a Comment