ശാരീരിക വെല്ലുവിളിനേരിടുന്നവരുടെ വിദ്യാഭ്യാസം പുരോഗതിയുടെ പാതയില്‍
Posted on: 16 Oct 2012
വണ്ടൂര്‍: കാഴ്ചവൈകല്യമടക്കമുള്ളവരുടെയും വെല്ലുവിളി നേരിടുന്നവരുടെയും വിദ്യാഭ്യാസം നൂതന സാങ്കേതിക വിദ്യയാല്‍ പുരോഗതിയുടെ പാതയിലാണെന്ന് മുന്‍ എം.പി ടി.കെ. ഹംസ പറഞ്ഞു. മങ്കട പള്ളിപ്പുറം കേരള അന്ധവിദ്യാലയം വണ്ടൂരിലെ വിവിധ സാമൂഹിക സാംസ്‌കാരിക, വ്യാപാര- വ്യവസായ സംഘടനകളുടെ നേതൃത്വത്തില്‍ വണ്ടൂരില്‍നടന്ന ലോക വൈറ്റ്‌കെയിന്‍ ദിനാചരണത്തിന്റെ ജില്ലാതല പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അന്ധവിദ്യാലയ പ്രധാനാ ധ്യാപകന്‍ ജെ.ടി. അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. രാവിലെ 10മണിക്ക് വണ്ടൂര്‍ ഗേള്‍സ് ഹൈസ്‌കൂള്‍ പരിസരത്തുനിന്ന് തുടങ്ങിയ വൈറ്റ്‌കെയന്‍ റാലിയോടെയായിരുന്നു പരിപാടി തുടങ്ങിയത്. വണ്ടൂര്‍ സി.ഐ. മൂസ വള്ളിക്കാടന്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് കണ്ണ്‌കെട്ടി ഇദ്ദേഹം റാലിയില്‍ അണി ചേര്‍ന്നു. ഇദ്ദേഹത്തിനൊപ്പം പഞ്ചായത്ത് പ്രസിഡന്റ് ബീനാസുരേഷ്, വൈസ് പ്രസിഡന്റ് ഷൈജല്‍ എടപ്പറ്റ, നജ്മുദ്ദീന്‍ നാലകത്ത്, കാപ്പില്‍ ജോയി, പി.ബി.എ. റസാഖ്, അഷ്‌റഫ് പാറപ്പുറവന്‍, കുട്ടന്‍ ഏലാമ്പ്ര എന്നിവരും കണ്ണുകെട്ടിയിരുന്നു. കയ്യില്‍ വെളുത്ത വടിയുണ്ടായിരുന്നെങ്കിലും ഉദ്ഘാടനസ്ഥലത്തേക്ക് തപ്പിത്തടഞ്ഞ് നീങ്ങിയ റാലി കാണികള്‍ക്ക് കൗതുക ക്കാഴ്ചയായി.
റാലിയില്‍ വള്ളിക്കാപ്പറ്റ അന്ധവിദ്യാലയത്തിലെ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമൊപ്പം വണ്ടൂര്‍ വി.എം.സി. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എന്‍.സി.സി, റെഡ്‌ക്രോസ്, എന്‍.എസ്.എസ്. വിദ്യാര്‍ഥികളും പങ്കെടുത്തു. കാഴ്ചവെല്ലുവിളി നേരിടുന്നവരുടെ വിദ്യാഭ്യാസ - ചലനപരിശീലന കായിക മത്സര ഉപകരണങ്ങളുടെ പ്രദര്‍ശനവും അന്ധവിദ്യാര്‍ഥികള്‍ക്കായുള്ള നൂതന ഉപകരണപ്രദര്‍ശനവും നടന്നു. ഉച്ചയ്ക്ക് നടന്ന സെമിനാര്‍ കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി അഡ്വ. ഹുസൈന്‍ കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പി.എ. സലാം അധ്യക്ഷത വഹിച്ചു. വൈറ്റ്‌കെയിന്‍ ദിന പ്രത്യേകപതിപ്പായ 'വെളിച്ചം' കെ.ടി. റഹ്മത്തലി പ്രകാശനം ചെയ്തു. പി. ജുബൈരിയ അബൂബക്കറും ജലീല്‍ പരപ്പനങ്ങാടിയും ക്ലാസ്സെടുത്തു.
വിവിധ ചടങ്ങുകളിലായി ഡോ. പി.എ.കെ. അനീഷ്, കെ.പി. ഉണ്ണികൃഷ്ണന്‍, ജലീല്‍ നിലാമ്പ്ര, അശ്വിനി, ബാബുമണി, എസ്.എന്‍. പൂപ്പറ്റ, യു.കെ. അബൂബക്കര്‍, സുനില്‍ വിന്‍ മുഹമ്മദ്, നിലാമ്പ്ര ഉമ്മര്‍കോയ, പി.എം.എ. കരിം, ഐ.ടി. മുരളി, ശബാന, എ.പി. യൂനസ്, നാസിര്‍ തുള്ളിശ്ശേരി എന്നിവര്‍ പ്രസംഗിച്ചു. ചൊവ്വാഴ്ച അഞ്ചു മണിവരെ നടക്കുന്ന പ്രദര്‍ശനത്തിനു ശേഷം പൊതുസമ്മേളനം, കാഴ്ചവൈകല്യമുള്ളവരുടെ ഗാനമേള എന്നിവനടക്കും.
No comments:
Post a Comment