വായനോത്സവം തുടങ്ങി
Posted on: 17 Oct 2012
പൂക്കോട്ടുംപാടം: സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ നിലമ്പൂര്‍ താലൂക്ക് എല്‍.പി തല വായനോത്സവത്തിന് തുടക്കമായി. ആദ്യമായാണ് ലൈബ്രറി കൗണ്‍സില്‍ എല്‍.പി തലത്തില്‍ വായനമത്സരം നടത്തുന്നത്. പൂക്കോട്ടുംപാടം പീപ്പിള്‍സ് ലൈബ്രറിയുടെ സഹകരണത്തോടെ പായമ്പാടം ഗവ.എല്‍.പി. സ്‌കൂളില്‍ നടത്തിയ മത്സരം എന്‍.എന്‍. സുരേന്ദ്രന്‍ ഉദ്ഘാടനംചെയ്തു. പ്രധാനാധ്യാപിക പി.കെ. സരസ്വതി അധ്യക്ഷതവഹിച്ചു. കെ.വി. ദിവാകരന്‍, പി. ജയപ്രകാശ്, കെ.പി. ശ്രീനിവാസന്‍, എ. പ്രസന്ന, അനുശ്രീ, നീനാ കുര്യന്‍ എന്നിവര്‍ പ്രസംഗിച്ചു. റാഹില യാസ്മിന്‍, നദാഷ കരീന റോയി , സ്റ്റിയുവര്‍ട്ട് ഹെന്‍ട്രി,നന്ദന രാജ് എന്നിവര്‍ വിജയികളായി.
No comments:
Post a Comment