ബൈക്കിലെത്തിയ സംഘം അധ്യാപികയുടെ മാല കവര്‍ന്നു
Posted on: 13 Oct 2012
എടവണ്ണ: ബൈക്കിലെത്തിയ മൂന്നംഗ സംഘം അധ്യാപികയുടെ താലിമാല പൊട്ടിച്ച് കടന്നു. തിരുവാലി ഗവ. എല്‍.പി. സ്‌കൂള്‍ അധ്യാപിക തോടായത്തെ സ്രാമ്പിക്കല്‍ സായുമോള്‍ സെബാസ്റ്റ്യന്റെ മൂന്നുപവന്‍ സ്വര്‍ണമാലയാണ് കവര്‍ന്നത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ തിരുവാലി തോടായം ബസ് കാത്തിരിപ്പുകേന്ദ്രത്തിന് സമീപമാണ് സംഭവം. ബൈക്കിലെത്തിയവരില്‍ ഒരാള്‍ ബസ് കയറാനെന്ന വ്യാജേന ഇവിടെ ഇറങ്ങി. മറ്റു രണ്ടുപേര്‍ മറുവശത്തേക്ക് മാറി. ഉടന്‍തന്നെ മാല പൊട്ടിച്ചോടിയ യുവാവ് മറ്റുള്ളവരോടൊപ്പം ബൈക്കില്‍ കയറി രക്ഷപ്പെട്ടു. എടവണ്ണ പോലീസ് കേസെടുത്തു.
No comments:
Post a Comment