.2013 വര്‍ഷത്തെ എല്‍.എസ്.എസ്., യു.എസ്.എസ്. പരീക്ഷകള്‍ ഫെബ്രുവരി രണ്ടിനും, പ്രതിഭാധനരായ വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്ന സ്ക്രീനിങ് ടെസ്റ്ഫെബ്രുവരി 16 നും നടത്തും. ****.

Friday, October 12, 2012

വെബ് സൈറ്റുകള്‍ തയ്യാറായില്ല; സ്‌കൂള്‍ മേളകള്‍ മാറ്റുന്നു


വണ്ടൂര്‍: വെബ്‌സൈറ്റുകള്‍ തയ്യാറാകാത്തതിനാല്‍ നേരത്തെ നിശ്ചയിച്ചിരുന്ന തിയ്യതിയില്‍നിന്ന് സ്‌കൂള്‍ മേളകള്‍ മാറ്റുന്നു. സ്‌കൂള്‍ കലോത്സവം, ശാസ്ത്രമേള എന്നിവയുടെ വെബ് സൈറ്റുകളാണ് ഇതുവരെ തയ്യാറാകാത്തത്.

ഈ മാസം പത്തുമുതല്‍ വെബ്‌സൈറ്റില്‍ സ്‌കൂളുകള്‍ക്ക് ലോഗിന്‍ ചെയ്ത് കുട്ടികളുടെ വിവരങ്ങള്‍ ചേര്‍ക്കാമെന്നായിരുന്നു അധിക
ൃതര്‍ ഉറപ്പുനല്‍കിയിരുന്നത്. ഇപ്രകാരം വിവിധ ജില്ലകളിലെ ഉപജില്ലാതല സ്‌കൂള്‍ കലാമേളകള്‍, ശാസ്ത്രമേളകള്‍ എന്നിവയുടെ തിയ്യതിയും നിശ്ചയിച്ചിരുന്നു. എന്നാല്‍ വെബ്‌സൈറ്റുകള്‍ തയ്യാറാകാത്തതിനാല്‍ മേളകളുടെ ദിവസങ്ങള്‍ മാറ്റുകയാണിപ്പോള്‍. ഇത് പരിപാടികളുടെ സുഗമമായ നടത്തിപ്പിന് തടസ്സമാകുമെന്നും സംഘാടകര്‍ പറയുന്നു.

വണ്ടൂര്‍ ഉപജില്ലാ കലോത്സവം ഈമാസം പതിനഞ്ച് മുതല്‍ 18 വരെ നടത്താനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. ഡിസംബറില്‍ ജില്ലാ സ്‌കൂള്‍ കലോത്സവം വണ്ടൂരില്‍ നടത്താന്‍ തീരുമാനിച്ചിരുന്നതിനാലാണിത്.

എന്നാല്‍ ഈമാസം പതിനഞ്ചിന് മത്സരം നടത്തണമെങ്കില്‍ സ്‌കൂളുകള്‍ക്ക് ഇന്റര്‍നെറ്റില്‍ പ്രവേശനഫോം പൂരിപ്പിക്കേണ്ടതുണ്ട്.

വെബ്‌സൈറ്റ് തയ്യാറായിട്ടുമില്ല. പുതുതായി അഞ്ചിനങ്ങള്‍ ചേര്‍ത്തതിനെത്തുടര്‍ന്ന് കലോത്സവ മാന്വല്‍ പരിഷ്‌ക്കരിക്കേണ്ടതിനാലാണ് വെബ്‌സൈറ്റ് തയ്യാറാകാന്‍ വൈകുന്നതെന്നാണ് അധികൃതര്‍ വിശദീകരിക്കുന്നത്. ഇതേത്തുടര്‍ന്ന് വണ്ടൂര്‍ ഉപജില്ലാ കലോത്സവം നവംബര്‍ രണ്ടുമുതല്‍ ഏഴുവരെ നടത്താനാണ് പുതിയ തീരുമാനം. എന്നാല്‍ നവംബര്‍ രണ്ട് വെള്ളിയാഴ്ചയായതിനാല്‍ മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ പ്രയാസകരമാകുമെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്.

ശാസ്ത്രമേളയുടെ വെബ്‌സൈറ്റും തയ്യാറായിട്ടില്ല. ഇതിന്റെ ഫലമായി ഉപജില്ലാ സ്‌കൂള്‍ ശാസ്ത്രമേള തിയ്യതികളും മാറ്റേണ്ടിവരികയാണ്. മഞ്ചേരി ഉപജില്ലാ സ്‌കൂള്‍ ശാസ്ത്രമേള ഈമാസം 16 മുതല്‍ 18 വരെ നടത്താനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ വെബ്‌സൈറ്റ് തയ്യാറാകാത്തതിനാല്‍ ഈ മാസം 29 മുതല്‍ നടത്താനാണ് പുതിയ തീരുമാനം. ഈ മാസം 22 മുതല്‍ ഒരാഴ്ചയോളം അവധി ദിവസങ്ങളുമായതിനാല്‍ ഈ ദിവസങ്ങളിലൊന്നും സ്‌കൂളുകള്‍ പ്രവര്‍ത്തിക്കാറുമില്ല.

ധൃതിപിടിച്ച് കലോത്സവങ്ങള്‍ നടത്തിയാല്‍ പരിപാടിയുടെ സുഗമമായ നടത്തിപ്പിന് ദോഷകരമാകുമെന്ന് അധ്യാപകര്‍ പറയുന്നു.
Like · ·

No comments:

Post a Comment