ഹെന്ന പര്‍വ്വിന്‍ നിര്‍മിച്ച സിബിഎസ്ഇ ജില്ലാ കലോത്സവ ലോഗോ
Posted on: 20 Oct 2012
പൂക്കോട്ടുപാടം: സി.ബി.എസ്.ഇ. ജില്ലാ കലോത്സവത്തിന് ഇത്തവണ യുവകലാകാരി ഹെന്ന പര്‍വ്വിന്‍ രൂപകല്‍പ്പന ചെയ്ത ലോഗോ. പൂക്കോട്ടുപാടം ഗുഡ്‌വില്‍ ഇംഗ്ലീഷ് സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ഥിനിയാണ് ഹെന്ന പര്‍വ്വിന്‍. പൂക്കോട്ടുപാടം പുലത്ത് ഉണ്ണിമൊയ്തീന്റെ മകളാണ്. ജില്ലയിലെ 68 സി.ബി.എസ്.ഇ. വിദ്യാലയങ്ങളില്‍ നിന്നായി 31 പേരാണ് ലോഗോ മത്സരത്തില്‍ പങ്കെടുത്തത്.
ലോഗോ ശനിയാഴ്ച കുറ്റിപ്പുറം എം.ഇ.എസ്. സ്‌കൂളില്‍ ഡോ. കെ.ടി.ജലീല്‍ എം.എല്‍.എ. പ്രകാശനം ചെയ്യും. ലോഗോ രൂപകല്‍പ്പന ചെയ്തതിന് സഹോദയ കാഷ് അവാര്‍ഡും ഗോള്‍ഡ് മെഡലും 29ന് മലപ്പുറം വിദ്യാഭവനില്‍ നടക്കുന്ന കലോത്സവത്തിന്റെ ഉദ്ഘാടനവേദയില്‍വെച്ച് ടൂറിസംമന്ത്രി എ.പി. അനില്‍കുമാര്‍ കൈമാറും.
No comments:
Post a Comment