.2013 വര്‍ഷത്തെ എല്‍.എസ്.എസ്., യു.എസ്.എസ്. പരീക്ഷകള്‍ ഫെബ്രുവരി രണ്ടിനും, പ്രതിഭാധനരായ വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്ന സ്ക്രീനിങ് ടെസ്റ്ഫെബ്രുവരി 16 നും നടത്തും. ****.

Thursday, October 11, 2012

ഏനി ജലശ്രീ ക്ളബ്ബുകളും

             ബാപ്പുജി ജലശ്രീ പുരസ്കാരം

ജലവിഭവ വകുപ്പ് സി.സി.ഡി.യു. വിന്റെ നേതൃത്വത്തില്‍ ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കായി ബാപ്പുജി ജലശ്രീ പുരസ്കാരം ഏര്‍പ്പെടുത്തിയതായി ജലവിഭവവകുപ്പു മന്ത്രി പി.ജെ.ജോസഫ് അറിയിച്ചു. സംസ്ഥാനത്തെ ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി, ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്. സ്കൂളുകളില്‍ ജലശ്രീ ക്ളബ്ബുകളാരംഭിച്ച് പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്ന മികച്ച ജലശ്രീ ക്
ളബിബിന് ഒന്നാം സമ്മാനമായി ഒരു ലക്ഷം രൂപയും ഫലകവും സര്‍ട്ടിഫിക്കറ്റുകളും നല്‍കും. രണ്ടാം സമ്മാനം നേടുന്നവര്‍ക്ക് അമ്പതിനായിരം രൂപയും ഫലകവും സര്‍ട്ടിഫിക്കറ്റും മൂന്നാം സ്ഥാനക്കാര്‍ക്ക് ഇരുപതിനായിരം രൂപയും ഫലകവും സര്‍ട്ടിഫിക്കറ്റും നല്‍കും. കൂടാതെ മികച്ച ജലമിത്ര അധ്യാപകര്‍ക്ക് പതിനായിരം, അയ്യായിരം, മൂവായിരം എന്ന ക്രമത്തില്‍ ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും മികച്ച ജലസൌഹൃദ സ്കൂളുകള്‍ക്ക് ഇരുപതിനായിരം, പതിനായിരം, അയ്യായിരം എന്ന ക്രമത്തിലും മികച്ച ജലസൌഹൃദ പി.റ്റി.എ. യ്ക്ക് പതിനായിരം രൂപയും അവാര്‍ഡായി നല്‍കും. ജലശ്രീ, സി.ഡി.ഡി.യു ന്റെ നേതൃത്വത്തിലായിരിക്കും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക. മത്സരത്തിലേക്ക് അപേക്ഷിക്കുവാനും തുടര്‍ നിര്‍ദ്ദേശങ്ങള്‍ക്കുമായി ഡയറക്ടര്‍, ജലശ്രീ, സി.സി.ഡി.യു., പിറ്റി.സി.ടവര്‍, ഒന്നാം നില, എസ്.എസ്.കോവില്‍ റോഡ്, തമ്പാനൂര്‍, തിരുവനന്തപുരം -1, എന്ന വിലാസത്തിലോ 0471 2320848/ 07736128667 ഫോണ്‍ നമ്പരുകളിലോ ബന്ധപ്പെടണം. താത്പര്യമുളള സ്കൂളുകള്‍ ഈ മാസം 22 നകം സി.സി.ഡി.യു വില്‍ അപേക്ഷ നല്‍കണം. സംസ്ഥാനത്തെ എല്ലാ സ്കൂളുകളും ഈ അവസരം പ്രയോജനപ്പെടുത്തി ജലസൌഹൃദ വിദ്യാലയങ്ങള്‍ എന്ന ആശയം നടപ്പിലാക്കണമെന്നും മന്ത്രി പി.ജെ.ജോസഫ് അഭ്യര്‍ത്ഥിച്ചു.

No comments:

Post a Comment