'പഠനം മധുരം' ശില്‌പശാല നടത്തി
Posted on: 18 Oct 2012
മലപ്പുറം: മലപ്പുറം ഡയറ്റിന്റെ 'പഠനം മധുരം' നൂറ് വിദ്യാലയങ്ങളിലേക്ക്കൂടി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ സ്‌കൂളുകളിലെ ഹെഡ്മാസ്റ്റര്‍മാര്‍ക്കും എസ്.ആര്‍.ജി. കണ്‍വീനര്‍മാര്‍ക്കും ശില്പശാല നടത്തി. വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.സി. ഗോപി ഉദ്ഘാടനം ചെയ്തു. ഡയറ്റ് പ്രിന്‍സിപ്പല്‍ പി. അബ്ദുല്‍ റസാഖ് അധ്യക്ഷത വഹിച്ചു. എസ്.എസ്.എ. ജില്ലാ പ്രോജക്ട് ഓഫീസര്‍ പി.കെ. ഇബ്രാഹിംകുട്ടി, ഡയറ്റ് ലക്ചറര്‍ സലീമുദ്ദീന്‍, ഡയറ്റ് ഇന്‍ സര്‍വീസ് ഫാക്കല്‍റ്റി തലവന്‍ പി. സത്യനാഥന്‍, അബ്ദുല്‍നാസര്‍ യു.കെ. എന്നിവര്‍ പ്രസംഗിച്ചു.
No comments:
Post a Comment