പത്രം പുറത്തിറങ്ങി
Posted on: 03 Nov 2012
കാളികാവ്: വണ്ടൂര്‍ ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യവേദിയുടെ മുഖപത്രമായ 'ജാലകം' അഞ്ചച്ചവിടി ബി.ആര്‍.സിയില്‍ ചിത്രകാരന്‍ മനു കള്ളിക്കാട് വണ്ടൂര്‍ എ.ഇ.ഒ എ.എം. സത്യന് നല്‍കി പ്രകാശനംചെയ്തു. ഹെഡ്മാസ്റ്റേഴ്‌സ് ഫോറം കണ്‍വീനര്‍ കെ.കെ. ജയിംസ് അധ്യക്ഷതവഹിച്ചു.
മുണ്ടശ്ശേരി അവാര്‍ഡ് ജേതാവ് രാജന്‍ കരുവാരകുണ്ടിനെ ചടങ്ങില്‍ ആദരിച്ചു. അഞ്ചച്ചവിടി സര്‍ക്കാര്‍ യു.പി.സ്‌കൂള്‍ പ്രധാനാധ്യാപകന്‍ പി. ശശികുമാര്‍, കാളികാവ് ബസാര്‍ യു.പി. സ്‌കൂള്‍ പ്രധാനാ ധ്യാപകന്‍ എന്‍.ബി. സുരേഷ്‌കുമാര്‍, രജീഷ് നടുവത്ത്, ശോഭ കുന്നുമ്മല്‍, മുഹമ്മദ് അഷ്‌റഫ്, അജോയ് ശങ്കര്‍ എന്നിവര്‍ പ്രസംഗിച്ചു.
No comments:
Post a Comment